2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

സ്നേഹവീട്‌

പടം എരുതുന്നതിനു മുന്‍പ് പറയട്ടെ ഈ പടം പ്രേക്ഷകന്‍ എന്നാ പേരില്‍ ബ്ലോഗ്‌ എരുതുന്ന ആള്‍ക്ക് സന്തോഷം ആകുമെന്ന് ,കാരണം മോഹന്‍ലാല്‍ ഈ പടത്തില്‍
പ്രായത്തിനൊത്ത ഒരു റോളാണ് ചെയ്തിരിക്കുന്നത് .സത്യം പറയാമല്ലോ ക്ലൈമാക്സ്‌ അത്രയങ്ങ് ഇഷ്ടമയില്ലെങ്ങിലും അടുത്ത കാലത്ത് ഉള്ളു തുറന്നു ചിരിക്കാന്‍ പറ്റിയ ഒരു പടം .ഇന്നസന്‍റ് കലക്കി .മോഹന്‍ലാല്‍ ഗെള്ഭില്‍ നിന്ന് നാട്ടില്‍ തിരുച്ചെത്തി ബുസിനെസ്സും മറ്റും നോക്കി നടത്തുന്ന ഒരു മനുഷ്യന്‍
അയാളുടെ ജീവിതത്തില്‍ അയാളുടെ മോനെന്നും പറന്നു ഒരു പയ്യന്‍ കടന്നു വരുന്നു
അതയുളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കും എന്നതാണ് ഈ പദത്തിന്റെ  കഥ .വളരെ രസകരമായ രീതിയില്‍ തന്നെ സത്യന്‍ അന്തിക്കാട്‌ ഈ പദത്തില്‍ അവതിരിപ്പിചിരിക്കുന്നു .പിന്നെ ഈ പടം കണ്ടതിനു ശേഷം നാനിത്തിരി
 വെള്ളമടിച്ചു .അത് കാരണം നാന്‍ കള്ളം പറയുകയാനോന്നെന്നും വിചരിക്കണ്ട
നല്ലൊരു പടം കാണേണ്ട പടം തന്നെ .നല്ല തമാശകള്‍ .തിയേറ്ററില്‍ 10 .15 നു പടം തുടങ്ങി കാരണം 10 .30 നു രാഹുകാലം ആണത്രേ.ശരി എന്തായാലും ഈ പടം കാണുക .പ്രേക്ഷകന്റെ അഭിപ്രായം കണക്കാക്കാതെ .എനിക്കിത്രയുമേ അറിയാവു ഒരു റിവ്യൂ എരുതാന്‍.ഗുഡ് ലക്ക്

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

സെവന്‍സ്

തുടക്കത്തിലേ പറയട്ടെ ഈ പടം ഒരു above average ആണ് (എന്റെ മനസ്സില്‍ ).എനിക്ക് പടം കണ്ടിട്ട് കഥ പറയാനൊന്നും
അറിയില്ല .എന്നാലും ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ .സെവന്‍സ് എടുത്തിരിക്കുന്നത് ഒരു തമിഴ് പടം പോലെയാണ് .
ഫുട്ബോള്‍ ഒരുപാടു കാണുമെന്നു പ്രതീക്ഷിച്ചാണ് പോയത് പക്ഷെ തുടക്കത്തില്‍ മാത്രമേ ഉള്ളു .7 കൂട്ടുകാര്‍ പേരൊന്നും
മനസ്സില്‍ നില്‍ക്കുന്നില്ല .എന്നാലും ശ്യാം (കുഞ്ചാക്കോ ബോബന്‍ ),സൂരജ് (അസിഫ് അലി ) പിന്നെ ബാക്കി അഞ്ചു പേരും .
വിനീത് കുമാര്‍ തരക്കേടില്ലാത്തൊരു റോള്‍ ചെയ്തിട്ടുണ്ട് .ഒരു ഫുട്ബോള്‍ മത്സരത്തില്‍ വച്ചു ആള് മാറി വിനീത് കുമാറിനെ
സെവന്‍സ് അടിക്കുന്നു .തലക്കടിയേട്ടു സീരിയസ് ആയി ഹോസ്പിറ്റലില്‍ ആകുന്നു .വിനീതിനെ രക്ഷിക്കുന്നതിനായി
സെവന്‍സ് 2  kottation പണി ഏറ്റെടുക്കുന്നു .പിന്നെ അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമാണ് കഥ .കൂടുതല്‍ പറന്നാല്‍
പിന്നെ പടം കാണാന്‍ എന്ത് സുഖം .പിന്നെ അവസാനം ഒരു ട്വിസ്റ്റും ഉണ്ട് .

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

പ്രണയം

ഇത് പ്രണയം സിനിമയുടെ റിവ്യൂ അല്ല .പ്രണയം കണ്ടപ്പോള്‍ എന്റെ പ്രണയത്തെ പറ്റി ഓര്‍ത്തു നാന്‍ എഴുതുന്നതാണ് .
പിന്നെ ഇതിലെ കഥാപാത്രങ്ങളുടെ പേരൊന്നും പറയില്ല .കാരണം അവരെല്ലാം ജീവിച്ചിരിപ്പുണ്ട് .അതിനാല്‍ എനിക്കടി
കൊല്ലാനുള്ള സാധ്യത  കൂടുതലാണ് .ഇന്നത്തെകാലത്ത് പ്രണയിക്കാത്ത ആളുകള്‍ കുറവായിരിക്കും .ഞാനും പ്രണയിച്ചു
 ഒന്നല്ല 2 തവണ .രണ്ടിലും പരാജയം മാത്രം എന്റ്റെ ക്കോടെ നിന്നു.ആദ്യ പ്രണയം plus one  പഠിക്കുന്ന സമയത്തായിരുന്നു.
എന്റെ അഹങ്കാരം കൊണ്ട് ഞാന്‍ 10  ആം  ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ തന്നെ പ്രണയിച്ചു .അന്ന് പറയാനുള്ള പേടി കൊണ്ടു
പറയാന്‍ കഴിഞ്ഞില്ല .പിന്നെ അത് നമുക്ക് ശരിയാവില്ലല്ലോ എന്ന് കരുതി വിട്ടു കളഞ്ഞു.പ്ലസ്‌ ടു പാസ്സായതിനു ശേഷം
വീട്ടുകാര്‍ നിര്ബന്ദിച്ചു ഡിഗ്രിക്ക് ചേര്‍ത്തു.ആദ്യമെല്ലാം പോകാന്‍ മടിയായിരുന്നെങ്കിലും പിന്നീടു എന്നും കോളേജില്‍ പോകാതെ
ഉറക്കം വരില്ല എന്നായി .ഇത്രയൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ശനിയാഴ്ച കൂടി ക്ലാസ്സുന്ടെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചത്‌
ഡിഗ്രിക്ക് പോയപ്പോള്‍ മാത്രമാണ് .ഇത് സത്യം .കോളേജില്‍ പോകുമെങ്കിലും രാവിലെ പോയാല്‍ ആദ്യം നോക്കുന്നത്
അടുത്തുള്ള 2 ആടിറ്റൊരിയത്തില്‍  എവിടെയെങ്കിലും കല്യാണം ഉണ്ടോ എന്നാണ് .ഉച്ചക്ക് കോളേജില്‍ നിന്നു സ്ഥിരം കല്യാണത്തിന് പോകുന്ന ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു ,സത്യം പറയാമല്ലോ വിളിക്കാത്ത കല്യാണത്തിന് പോയി ഉണ്നുന്നതിന്റെ ഒരു സുഖംഒന്ന് വേറെ തന്നെ ആണ്‌.പ്രണയത്തെ കുറിച്ച് പറയാന്‍ വന്ന ഞാനിപ്പോള്‍ ഊനിനെ കുറിച്ചായി .തീറ്റ പണ്ടേ എന്റെ ഒരു വീക്നെസ്സാ .ആദ്യ കൊല്ലമൊന്നും ഞാനവളെ ശ്രദ്ധിച്ചിരുന്നില്ല .ഫസ്റ്റ് ഇയര്‍ റിസള്‍ട്ട്‌ വന്നപ്പോള്‍ മുതലാണ് ഒന്ന് നോക്കി തുടങ്ങിയത് കാരണം അവള്‍ക്കു എല്ലാത്തിനും full മാര്‍ക്കാണ്.ഡിഗ്രിക്ക് maths എടുത്താല്‍ ഇതാണ് കുഴപ്പം .പഠിക്കുന്നവര്‍ full വേടിച്ചു കളയും.അവളെക്കുറിച്ച് പറന്നു തുടങ്ങിയപ്പോള്‍ തന്നെ ഒരു വിഷമമാണ് .
( തുടരും )

തെജാഭായി & ഫാമിലി

തെജാഭായി & ഫാമിലി

ഈ സിനിമ കണ്ടു പുറത്തിറങ്ങിയപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയ പേടി ഇത് ഹിറ്റാകുമോ എന്നതാണ് .ഇപ്പോള്‍ മലയാളത്തില്‍ കൂടുതലും ഹിറ്റാകുന്നത് ഇങ്ങനെയുള്ള പടങ്ങളാണല്ലോ .കാര്യസ്തനെയും പാപ്പി അപ്പച്ചയെയും കാട്ടി കൂതറ പടമാണ്‌ തെജാഭായി.കോമെടിക്ക് വേണ്ടി കുറെ കഥാപാത്രങ്ങള്‍ .എന്നാല്‍ കോമഡി വല്ലതുമുണ്ടോ.അതുമില്ല .ഇതില്‍ ഭേദം ഏഷ്യാനെറ്റിലെ
വോടഫോന്‍ കോമഡി സ്റ്റാര്‍ തന്നെ .ഓണത്തിനിറങ്ങിയ ആദ്യ പടം തന്നെ വെറുപ്പിച്ചു കളഞ്ഞു.കഥയുണ്ടാക്കാന്‍ deeu karunaakaran
ഉദയ കൃഷ്ണ ,സിബി k തോമസ്സിനെ കടത്തി വെട്ടും.എല്ലാവരും റിവ്യൂ എഴുതുന്നത്‌ പോലെ കഥയെഴുതനോന്നും എനിക്ക് വയ്യേ .
അല്ലെങ്കില്‍ തന്നെ എന്ത് കഥ .പിന്നെ തിയേറ്ററില്‍ വല്ല്യ കൂവലോന്നും ഇല്ലായിരുന്നു. കാരണം എല്ലാവരും പടം കണ്ടു
ബോറടിചിരിക്കുകയായിരുന്നു.പിന്നെ തിയേറ്ററില്‍ കയ്യടി കിട്ടിയ ചില സംഭവങ്ങളുണ്ട് .

1 .Don 2 trailor കാണിച്ചപ്പോള്‍ നിര്തത്തെ കയ്യടി കേട്ടു.അതെ പോലെ bodygaurd ന്‍റെ trailor നല്ല കയ്യടിയായിരുന്നു .
2 . shakkila ചേച്ചിയെ തിയേറ്ററില്‍ കാണിച്ചപ്പോള്‍ നല്ല കയ്യടിയായിരുന്നു .
3 .ഒരു മധുരക്കിനാവിന്‍ പാട്ടിനും .അത് പ്രിതിരാജിന്റെ ഡാന്‍സ് കണ്ടല്ല .ആ പാട്ട് രെമിക്ഷ് ഇല്ലാതെ കാണിച്ചാലും കയ്യടി കിട്ടിയേനെ .
ആരും ദയവു ചെയ്തു ഈ പടം കണ്ടു ഹിറ്റക്കല്ലേ.ഇതും കൂടി ഹിറ്റായാല്‍ പിന്നെയും ഇതു പോലുള്ള വളിപ്പ് പടങ്ങള്‍ തിയേറ്ററില്‍ വരും .പ്രിത്വിരാജ് ഇതിന്റെ കഥ കേട്ടു ചിരിച്ചു കരന്നെന്ന് കേട്ടു .ഞാന്‍ പടം കണ്ടു ചിരിക്കാതെ തന്നെ കരയുന്നു.
ഇതിലെ നായികായെ പോലെയല്ല എന്തായാലും നാട്ടിലുള്ള പെങ്കൊച്ചുങ്ങള്‍ .നല്ല പടിതമുന്ടെങ്കിലും നായിക വെറും ബുദ്ധിയില്ല ടയ്പ്പ അത് പടം കാണുമ്പോള്‍ മനസ്സിലാകും .സിനിമയിലെങ്കിലും ഇവര്‍ക്ക് ഒരു change കൊണ്ട് വന്നു കൂടെ

2011, ജൂലൈ 2, ശനിയാഴ്‌ച

3 Kings:ഇതും പടം

ബാലരമയിലെ കഥയാണോ അതോ ബാലഭുമിയിലെ കഥയാണോ എന്നറിയാന്‍ വയ്യ.
ഇത്രയും ഒരു തല്ലിപ്പൊളി പടം കാണാന്‍ പോയി കാഷ് പോയത് മിച്ചം .ഇപ്പോള്‍ മലയാള സിനിമയിലെ സ്ഥിരം  പരിപാടിയായ സസ്പെന്‍സ് ഈ പടത്തിലും ഉണ്ട് .അതും ഒന്നല്ല രണ്ട്‌.കഥ പറയാന്‍ ഒന്നുമില്ല .ഒരു രാജകുടുംബത്തിലെ 3  സഹോദരന്മാര്‍ക്ക് ഒരു ദിവസം ഒരേ സമയത്ത് മൂന്ന് പുത്രന്മാര്‍ ജനിക്കുന്നു.ഒരാള്‍ക്ക് ഒന്ന് മാത്രമേയുള്ളൂ .ഇങ്ങനെ ജനിച്ചത്‌ കാരണം അവര്‍ പരസ്പരം പാര വച്ച് കഴിയുന്നു .പിന്നെ നിധി തേടി പോക്കും മറ്റുമാണ് .എല്ലാം കണ്ടു സഹിച്ചിരിക്കുമ്പോള്‍ പകുതിയില്‍ അസഹനീയമായി സുരാജും വന്നു .ആരും ഈ പടം കണ്ടു കാഷ്‌ കളയരുത് .തിയേറ്ററില്‍ ചിരിക്കാന്‍ പറ്റിയത് .എന്റെ പിറകെ സീറ്റില്‍ ഇരുന്ന ആള്‍ ഈ വളിപ്പ് കണ്ടു കയ്യും
കൊട്ടി ചിരിക്കുന്നത് കേട്ടപ്പോളാണ് .ശ്രീശാന്തിനെ കളിയാക്കിയത് കുഴപ്പമില്ലായിരുന്നു .അനവരിലെ പ്രിത്വിരജിന്റെ ഡയലോഗ് സുരാജ് കളിയാക്കിയിട്ടുണ്ട് അതും കൊള്ളാം.ബാക്കിയെല്ലാം തഥൈവ .

2011, മേയ് 24, ചൊവ്വാഴ്ച

ഒരു ലാപ്‌ടോപ്‌ വാങ്ങാന്‍

ഒരു ലാപ്ടോപ് വാങ്ങണമെന്ന് കുറേ നാളായി ആഗ്രഹിക്കുന്നു.ഇത് വാങ്ങുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ ഒന്ന് ഹെല്പ് ചെയ്യണം പ്ലീസ്.
ഏതു കമ്പനിയാണ് നല്ലതെന്ന് ഒന്ന് പറയണേ.നാന്‍ ഒരു തിരോന്തരം കാരനാ ഇവിടെ നല്ല ഏതെങ്കിലും സെന്‍റെര്‍ ഉണ്ടെങ്കില്‍ ഒന്ന് പറയണം .
ആഗ്രഹിക്കുന്നതിലെല്ലാം അവസാനം കുഴിയില്‍ ചെന്ന് ചാടാരാണ് പതിവ്. ഇത്തവണയും അത് തന്നെയാണോ എന്തോ ഗതി.ഒന്ന് സഹായിക്കണേ പ്ലീസ് .

2011, മേയ് 21, ശനിയാഴ്‌ച

അയ്യോ പാവം



ഇതാണോ എല്ലാവരും പറഞ്ന ഉറുമി

ഇതാണോ എല്ലാവരും പറഞ്ന ഉറുമി
ഉറുമി  വളരെ താമസിച്ചാണ് കണ്ടത്.കൂടുകാര്‍ പറന്നു കനല്ലെട എന്ന്.എന്നിട്ടും ചെന്ന് കണ്ടു.ഇഹെന്തോന്നു പടം.ഉറങ്ങാതിരിക്കാന്‍ ഒരുപാടു ശ്രമിച്ചു.
പ്രിത്വിരജിനു അഭിനയിക്കാന്‍ ഒട്ടും അറിയില്ലെന്ന് വീണ്ടും തെളിയിച്ചു.മസില് പിടിച്ചു നില്‍ക്കനല്ലാതെ ഒരുപയോഗവും ഇല്ല .ഉറുമി കൊണ്ട് പീരങ്കി തട്ടി മാറ്റുന്ന ഒരു സീന്‍ ഉണ്ട്.
എന്റമ്മോ സമ്മതിക്കണം.കുറെ സീന്‍ കാണിച്ചാല്‍ പടം നന്നാകുമോ .ബ്ലോഗുകളില്‍ വായിച്ചാ reviews എല്ലാം മാരക നുണ തന്നെ .ഈ പടം കണ്ട് ഒരു പ്രവിശ്യമെങ്കിലും
ഉറക്കം വരാത്തവര്‍ കുറവായിരിക്കും.നല്ല കുറച്ചു visuals മാത്രം ഉണ്ട് ഈ പദത്തില്‍.അല്ലാതെ വേറെ ഒന്നുമില്ല.