2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

സ്നേഹവീട്‌

പടം എരുതുന്നതിനു മുന്‍പ് പറയട്ടെ ഈ പടം പ്രേക്ഷകന്‍ എന്നാ പേരില്‍ ബ്ലോഗ്‌ എരുതുന്ന ആള്‍ക്ക് സന്തോഷം ആകുമെന്ന് ,കാരണം മോഹന്‍ലാല്‍ ഈ പടത്തില്‍
പ്രായത്തിനൊത്ത ഒരു റോളാണ് ചെയ്തിരിക്കുന്നത് .സത്യം പറയാമല്ലോ ക്ലൈമാക്സ്‌ അത്രയങ്ങ് ഇഷ്ടമയില്ലെങ്ങിലും അടുത്ത കാലത്ത് ഉള്ളു തുറന്നു ചിരിക്കാന്‍ പറ്റിയ ഒരു പടം .ഇന്നസന്‍റ് കലക്കി .മോഹന്‍ലാല്‍ ഗെള്ഭില്‍ നിന്ന് നാട്ടില്‍ തിരുച്ചെത്തി ബുസിനെസ്സും മറ്റും നോക്കി നടത്തുന്ന ഒരു മനുഷ്യന്‍
അയാളുടെ ജീവിതത്തില്‍ അയാളുടെ മോനെന്നും പറന്നു ഒരു പയ്യന്‍ കടന്നു വരുന്നു
അതയുളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കും എന്നതാണ് ഈ പദത്തിന്റെ  കഥ .വളരെ രസകരമായ രീതിയില്‍ തന്നെ സത്യന്‍ അന്തിക്കാട്‌ ഈ പദത്തില്‍ അവതിരിപ്പിചിരിക്കുന്നു .പിന്നെ ഈ പടം കണ്ടതിനു ശേഷം നാനിത്തിരി
 വെള്ളമടിച്ചു .അത് കാരണം നാന്‍ കള്ളം പറയുകയാനോന്നെന്നും വിചരിക്കണ്ട
നല്ലൊരു പടം കാണേണ്ട പടം തന്നെ .നല്ല തമാശകള്‍ .തിയേറ്ററില്‍ 10 .15 നു പടം തുടങ്ങി കാരണം 10 .30 നു രാഹുകാലം ആണത്രേ.ശരി എന്തായാലും ഈ പടം കാണുക .പ്രേക്ഷകന്റെ അഭിപ്രായം കണക്കാക്കാതെ .എനിക്കിത്രയുമേ അറിയാവു ഒരു റിവ്യൂ എരുതാന്‍.ഗുഡ് ലക്ക്

5 അഭിപ്രായങ്ങൾ:

  1. യാതൊരു യുക്തിയുമില്ലാത്ത ക്ലൈമാക്സിലൂടെ സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തിക്കളഞ്ഞു. പുതുമുഖ രാഹുല്‍ പിള്ള അഭിനയ ശേഷി പ്രകടിപ്പിക്കുന്നു. ആദ്യ പകുതി വരെ സിനിമ നര്‍മ മുഹൂര്‍ത്തങ്ങളിലൂടെ കുഴപ്പ്ങ്ങളില്ലാത്ത കൊണ്ട് പോകുന്നു.. അവസാന അര മണിക്കൂര്‍ കൊണ്ട് ഈ പദത്തിന്റെ വിധി അധമ പതാളത്തിലാണെന് നമുക്ക് മനസ്സിലാക്കി തരുന്നു

    മറുപടിഇല്ലാതാക്കൂ
  2. ക്ലൈമാക്സ്‌ കുറച്ചു കൂടി നന്നാക്കാമായിരുന്നു .എന്ന്നാലും കൊള്ളാം.ക്ലൈമാക്സ്‌ എന്റെ കൂടെ പടം കാണാന്‍ വന്ന ആര്‍ക്കും ഇഷ്ടമായില്ല .ഒരു സാധാരണ മനുഷ്യന്‍ എന്തായാലും അങ്ങനെ ഒന്നും ചെയ്യില്ല

    മറുപടിഇല്ലാതാക്കൂ
  3. വരട്ടെ സമയം പോലെ കാണാം !!! ( അതായത്‌ ഇന്‍റര്‍നെറ്റില്‍ വന്നാല്‍ സമയം പോലെ കാണാംന്നു )

    മറുപടിഇല്ലാതാക്കൂ
  4. സിനിമയെ കുറിച്ച് ഏകദേശ രൂപം ഇപ്പോള്‍ കിട്ടി ഇനി ഒന്ന് കണ്ടു കളയാം

    മറുപടിഇല്ലാതാക്കൂ