2011, ജൂലൈ 2, ശനിയാഴ്‌ച

3 Kings:ഇതും പടം

ബാലരമയിലെ കഥയാണോ അതോ ബാലഭുമിയിലെ കഥയാണോ എന്നറിയാന്‍ വയ്യ.
ഇത്രയും ഒരു തല്ലിപ്പൊളി പടം കാണാന്‍ പോയി കാഷ് പോയത് മിച്ചം .ഇപ്പോള്‍ മലയാള സിനിമയിലെ സ്ഥിരം  പരിപാടിയായ സസ്പെന്‍സ് ഈ പടത്തിലും ഉണ്ട് .അതും ഒന്നല്ല രണ്ട്‌.കഥ പറയാന്‍ ഒന്നുമില്ല .ഒരു രാജകുടുംബത്തിലെ 3  സഹോദരന്മാര്‍ക്ക് ഒരു ദിവസം ഒരേ സമയത്ത് മൂന്ന് പുത്രന്മാര്‍ ജനിക്കുന്നു.ഒരാള്‍ക്ക് ഒന്ന് മാത്രമേയുള്ളൂ .ഇങ്ങനെ ജനിച്ചത്‌ കാരണം അവര്‍ പരസ്പരം പാര വച്ച് കഴിയുന്നു .പിന്നെ നിധി തേടി പോക്കും മറ്റുമാണ് .എല്ലാം കണ്ടു സഹിച്ചിരിക്കുമ്പോള്‍ പകുതിയില്‍ അസഹനീയമായി സുരാജും വന്നു .ആരും ഈ പടം കണ്ടു കാഷ്‌ കളയരുത് .തിയേറ്ററില്‍ ചിരിക്കാന്‍ പറ്റിയത് .എന്റെ പിറകെ സീറ്റില്‍ ഇരുന്ന ആള്‍ ഈ വളിപ്പ് കണ്ടു കയ്യും
കൊട്ടി ചിരിക്കുന്നത് കേട്ടപ്പോളാണ് .ശ്രീശാന്തിനെ കളിയാക്കിയത് കുഴപ്പമില്ലായിരുന്നു .അനവരിലെ പ്രിത്വിരജിന്റെ ഡയലോഗ് സുരാജ് കളിയാക്കിയിട്ടുണ്ട് അതും കൊള്ളാം.ബാക്കിയെല്ലാം തഥൈവ .